Sunday, November 3, 2024
HomeKerala2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു.

2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു.

കാരൂർ സോമൻ.

കാസർകൊട് : മലയാള കവിതയുടെയും എഴുത്തിന്റെയും നിത്യവസന്തമായിരുന്ന മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന മഹാകവി പി.സാഹിത്യോത്സവവും പുരസ്‍കാര സമർപ്പണവും ഒക്ടോബർ 26, 2023 ന് മഹാകവിയുടെ 118 മത് ജന്മവാർഷിക കാവ്യോത്സവ പരിപാടിയിൽ കാസർകൊട് നടന്നു. സാഹിത്യത്തിലെ വിത്യസ്ത മേഖലകളിൽ നിന്നുള്ളവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയും ലോകറെക്കോർഡ് ജേതാവുമായ (യു.ആർ.എഫ്) കാരൂർ സോമൻ അറുപത്തിയേഴ് രാജ്യങ്ങളിൽ സഞ്ചരിച്ചു് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാള ഭാഷക്ക് സമ്മാനിച്ചിട്ടുണ്ട്. ലണ്ടനിൽ പാർക്കുന്ന കാരൂർ ആഗോള പ്രസിദ്ധ ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി.ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ആണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments