ജോൺസൺ ചെറിയാൻ.
ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.