Monday, December 2, 2024
HomeAmericaഭക്തിസാദ്രമായ ചടങ്ങിൽ "കാദീശ്" മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് നിർവഹിച്ചു.

ഭക്തിസാദ്രമായ ചടങ്ങിൽ “കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് നിർവഹിച്ചു.

ജിനേഷ് തമ്പി .

ന്യൂജേഴ്‌സി :  ക്രിസ്തീയ ഭക്തിഗാന ശൃംഖലയിലേക്കു  ആലാപന സൗന്ദര്യവും യഹോവാഭക്തിയുടെ വിശുദ്ധഅനുഭൂതിയുടെ പുത്തൻ മാനങ്ങളും സമ്മാനിച്ച്  ഭക്തിനിർഭരമായ ചടങ്ങിൽ “കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് നിർവഹിച്ചു

ന്യൂജേഴ്‌സിയിലെ  മിഡ് ലാൻഡ് പാർക്കിൽ സ്ഥിതി ചെയുന്ന സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ് പ്രൗഢഗംഭീരമായ പ്രോഗ്രാമിൽ  റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു  ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ന്റ്റെ ഗ്രാൻഡ് റിലീസ് കർമം സംഘടിപ്പിച്ചത്

മലയാളത്തിലെ പ്രശസ്തഗായകരുടെ സ്വരമാധുര്യ ചാരുതിയിൽ ഭക്തിസാദ്രമായ വരികളാൽ അലങ്കരിച്ച “കാദീശ്” ആൽബം ഗ്രാൻഡ് റിലീസ്  പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ യുടെ മഹനീയ കാർമീകത്വത്തിലാണ് അരങ്ങേറിയത്

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ
സക്കറിയ മാർ നിക്കോളോവാസ് തിരുമേനിയുടെ സാന്നിധ്യത്താൽ ധന്യമായ ചടങ്ങിൽ റെവ ഫാ മാത്യു തോമസ്, റവ. ഫാ ഡോ രാജു വർഗീസ്, റവ. ഫാ  ഷിബു ഡാനിയൽ, റവ. ഫാ അലക്‌സ് ജോയ് തുടങ്ങിയ ആദരണീയരായ  വൈദീകരും സംബന്ധിച്ചു

പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള “സഹോദരൻ” പ്രോജെക്റ്റിനുള്ള സഹായഹസ്തം എന്ന ഉദാത്തമായ കാരുണ്യപദ്ധതി ആശയത്തിലാണ് കാദീശ്  ആൽബം ഒരുക്കിയിരിക്കുന്നത്

മിഡ് ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ്  മലങ്കര ഓർത്തഡോൿസ് ദേവാലയം സ്ഥാപിതമായതിന്റെ നാല്പതാം വാർഷിക ആഷോഷങ്ങളുടെ തുടക്കത്തിനും ചടങ്ങു സാക്ഷിയായി.

തന്റെ പ്രസംഗത്തിൽ പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ തിരുമേനി വളരെ വാത്സല്യത്തോടെ തന്റെ ബാബു  അച്ചനുമായുള്ള  സെമിനാരി കാലം മുതലുള്ള  ദീർഘകാല ബന്ധം ഓർത്തു സംസാരിച്ചു. ഒരു ചാരിറ്റി സംരംഭത്തിനായി കാദീശ് ആൽബം ആരംഭിച്ചതിന് ബാബു അച്ചനെ തിരുമേനി അഭിനന്ദിക്കുകയും സഹോദരൻ പദ്ധതിക്ക് ഇത്തരത്തിൽ സഹായം ലഭിക്കുന്നത് ആദ്യമായിട്ടാണെന്നും  തിരുമേനി എടുത്തു പറഞ്ഞു.

റെവ ഫാ ഡോ  ബാബു കെ മാത്യു  തന്റെ മറുപടി പ്രസംഗത്തിൽ ബാവ തിരുമേനിയുടെ ബഹുമാന്യ സാന്നിധ്യത്തിലൂടെ  ലഭിച്ച കൃപാകടാക്ഷങ്ങൾക്കു  നന്ദി പറയുകയും ,  ഒപ്പം ചടങ്ങിൽ സംബന്ധിച്ചു അനുഗ്രഹീതമാക്കിയതിനു അഭിവന്ദ്യ  സക്കറിയ മാർ നിക്കോളോവാസ്  തിരുമേനിക്കും ബഹുമാനപ്പെട്ട പുരോഹിതർക്കും,  സഹ ഇടവക അംഗങ്ങൾക്കും, സെന്റ് സ്റ്റീഫൻസ് പള്ളി കുടുംബാംഗങ്ങൾക്കും , എല്ലാ ബഹുമാനപ്പെട്ട അതിഥികൾക്കും സ്നേഹവും നന്ദിയും  രേഖപ്പെടുത്തി

പരിശുദ്ധ ബാവ തിരുമേനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ  ദൈവകൃപയും അനുഗ്രഹവും ആണെന്ന്  എടുത്തു പറഞ്ഞ  ബാബു അച്ചൻ , 40 വർഷത്തെ ഗംഭീരമായ വാർഷികാഘോഷങ്ങൾക്കായി പള്ളി തയാറെടുക്കുകയാണെന്നും അറിയിച്ചു .

ശ്ലോമോ ആർട്സ് ഒരുക്കി  ക്രിസ്തീയ വിശുദ്ധിയെ ആസ്പദമാക്കി സജ്ജമാക്കിയിരിക്കുന്ന കാദീശ് ആൽബത്തിലെ ഗാനങ്ങൾക്ക് ജോസി പുല്ലാട് ആണ് സംഗീത സംവിധാനം നിർവഹിച്ചത്

അത്താണി, ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മ്യൂസിക്കൽ  ആൽബങ്ങൾക്കു ശേഷമാണു റവ ഫാ ഡോ ബാബു കെ മാത്യു കാദീശ്  ആൽബം ഒരുക്കിയത്

പ്രശസ്ത ഗായകരായ ബിജു നാരായണൻ , കെ ജി മാർക്കോസ് , രഞ്ജിനി ജോസ്, ശരത് വി ഐ, എലിസബത്ത് രാജു, ശ്രേയ ജയദീപ് , അഫ്സൽ, രമേശ് മുരളി , ബിനു ആന്റണി, ജോയൽ ജോക്കുട്ടൻ , ചിത്ര അരുൺ, ചിപ്പി ജോയിസ്, എലിസബത്ത് അയിപ്പ് എന്നിവരടങ്ങിയ അസുലഭ സംഗീതപ്രതിഭകളാണ് കാദീശ് ആൽബത്തിൽ  ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ആൽബത്തിന്റെ  സിനിമാട്ടോഗ്രാഫി  ആൻഡ് എഡിറ്റിംഗ് (ജോയൽ ജോക്കുട്ടൻ, മിക്സ് വേവ്സ്) , ഓർക്കസ്ട്ര (വേണു അഞ്ചൽ , യേശുദാസ് ജോർജ് , ലിജോ എബ്രഹാം) , മിക്സ് ആൻഡ് മാസ്റ്റർ (അനിൽ അനുരാഗ് , സുരേഷ് വലിയവീടൻ)
മാത്യു എബ്രഹാം, ജോൺ ജോഷ്വ, ജിനു തര്യൻ, ഫാ മാത്യു തോമസ് ആൻഡ് ഫാമിലി, അലൻ വർഗീസ്, വിജു അയിപ്പ്  എന്നിവരാണ് ആൽബം ഗ്രാൻഡ് സ്പോൺസേർസ്

മ്യൂസിക്കൽ ആൽബം റിലീസ് ചടങ്ങിന്  മികവേകാൻ സംഘടിപ്പിച്ച ലൈവ് മ്യൂസിക്കൽ കൺസേർട്ടിൽ ജെംസൺ കുര്യാക്കോസ്, എലിസബത്ത് അയിപ്പ്, സിജി ആനന്ദ് , ജോമോൻ പാണ്ടിപ്പള്ളി, രാജു ജോയ്, സുജ ജോസ്  എന്നീ അനുഗ്രഹീത ഗായകർ നേതൃത്വം നൽകി

ജോബി ജോൺ, ജിനു കുര്യൻ എന്നിവർ എം സി കർത്തവ്യം നിർവഹിച്ചു

“കാദീശ്”  മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് വലിയ വിജയമാക്കിയതിൽ   സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു, പ്രോഗ്രാം കൺവീനർ ജോബി ജോൺ, സെക്രട്ടറി ജെറീഷ് വർഗീസ് , ട്രഷറർ ജോസ് തോമസ് എന്നിവർ സ്നേഹവും കടപ്പാടും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments