ജോൺസൺ ചെറിയാൻ.
അറബികടലിലെ തേജ് അതി തീവ്രചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. ഇന്ന് അര്‍ധരാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോമണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വരെ വേഗതയില്‍ യെമന്‍ തീരത്ത് അല്‍ ഗൈദാക്ക് സമീപം തേജ് കര തൊടും. ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ഹമൂണ്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. നാളെ വൈകുന്നേരത്തോടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി ബുധനാഴ്ച വൈകിട്ടോടെ ബംഗ്ലാദേശില്‍ കര തൊടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.