ജോൺസൺ ചെറിയാൻ.
സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വർഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ഫയലിൽ തീരുമാനങ്ങൾ എടുത്ത് പ്രവർത്തനം വേഗത്തിലാക്കും. കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സർക്കാർ മേഖലയ്ക്ക് മാത്രം നിർബന്ധമാക്കിയ 15 വർഷങ്ങൾ കഴിഞ്ഞ വാഹനങ്ങൾ അല്ലയിവ. അവ കേന്ദ്രത്തിന്റെ വിലക്ക് വന്ന സമയം വരെ, അതായത് മാസങ്ങൾക്ക് മുമ്പ് വരെ ഉപയോഗത്തിലായിരുന്നു.