പി പി ചെറിയാൻ.
സെമിനാറിൽ ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രസിഡന്റ് സിജു വി. ജോർജ്ജ് അധ്യക്ഷത വഹികുകയും ആമുഖപ്രസംഗം നടത്തുകയും ചെയ്തു.സെക്രട്ടറി സാം മാത്യു, സ്വാഗതം ആശംസിച്ചു .തുടർന്നു ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റും , ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ അഡ്വൈസറി കമ്മിഷനറുമായ പി സി മാത്യു ഉദ്ഘാടനം നിർവഹിക്കാനെത്തിയ ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാനെ സദസ്സിനു പരിചയപ്പെടുത്തി.തുടർന്ന് ജസ്റ്റിസ് ഉദ്ഘാടന പ്രസംഗം നടത്തി .
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ വിശിഷ്ടാതിഥികളായി പങ്കെടുക്കാനെത്തിയ മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരും 24 ചാനലിന്റെ പ്രവർത്തകരുമായ പി.പി. ജെയിംസിനേയും , വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കൽ സദസ്സിനു പരിചയപ്പെടുത്തുകയും ആനുകാലിക പ്രസക്തമായ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് ഇരുവരും പ്രബന്ധങ്ങൾ അവതരിപ്പികുകയും ചെയ്തു .ഇരുവരെയും ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് ഫലകങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് അനസ്വർ മാമ്പിള്ളി കവിത പാരായണം ചെയ്തു
ഫോമാ മുൻ പ്രസിഡന്റ് രാജു ചാമത്തിൽ ,കെ എൽ സിന്റെ പ്രസിഡന്റ് അനുപമ , എക്സ്പ്രസ്സ് ഹെറാൾഡ് എഡിറ്റർ രാജു തരകൻ , ടി സി ചാക്കോ ,ഷാജി ,ജോജോകോട്ടക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
അമേരിക്കയിലെ തല മുതിർന്ന പ്രമുഖ മാധ്യമ പ്രവർത്തകരായ എബ്രഹാം തെക്കേമുറി ,ജോയിച്ചൻ പുതുകുളം ,ജേക്കബ് റോയ് ,സിംസൺ കളത്ര ,ജോർജ് കാക്കനാട്ട് ,എബ്രഹാം മാത്യു(കൊച്ചുമോൻ ) ,ജിൻസ്മോൻ സക്കറിയ , മൊയ്‌തീൻ പുത്തൻചിറ, ഐ എ പി സി ഡയറക്ടർ ഡോ മാത്യു ജോയ്‌സ് എന്നിവർ മാധ്യമ സെമിനാറിനു ആശംസകൾ നേർന്നതായി പി പി ചെറിയാൻ സദസ്സിനെ അറിയിച്ചു.
പ്രബന്ധത്തെ കുറിച്ച് നടന്ന ചർച്ചയിൽ സന്തോഷ് പിള്ള, സോണി, ഡോ ബാബു സൈമൺ,അനുപ,
അഞ്ജു ബിജിലി, പ്രസാദ് തീയാടിക്കൽ, എന്നിവർ പങ്കെടുത്തു. തോമസ് ചിറയിൽ കൃതഞ്ജത അറിയിച്ചു.. ടാനിയ ബിജിലി മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. സെമിനാറിൽ പങ്കെടുത്തവർക്ക് ഡിന്നറും സംഘാടകർ ക്രമീകരിച്ചിരുന്നു.