Thursday, January 16, 2025
HomeAmericaഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ.

ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ.

ജോയിച്ചന്‍ പുതുക്കുളം.

ടോറോന്റോ: പെന്തക്കോസ്ത്‌  ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽനിന്നും  നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് *2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി)* തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ്‌ ആഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നതാണ്.

*കൺവീനർ പാസ്റ്റർ ജോൺ തോമസ്‌(ടൊറൊന്റൊ), സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ)ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട)* എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും
പ്രതിനിധീകരിച്ചുകൊണ്ടു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പബ്ലിസിറ്റി കൺവീനർസ് പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം 16 അംഗ കമ്മറ്റി 9 പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.  അതോടൊപ്പം തന്നെ വിശാലമായ ലോക്കൽ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെടുന്നതാണ്.

ഈ പ്രഥമ കോൺഫറൻസ് നടക്കുന്നത്  ടോറോന്റോയിലെ യിലെ കാനഡ ക്രിസ്ത്യൻ കോളേജിന്റെ വിശാലമായ ക്യാമ്പസിൽ ആണ്.  ആയിരത്തിൽപരം ഡെലിഗേറ്റ്സിനെ  പ്രതീക്ഷിച്ചുകൊണ്ട്‌, താമസ്സ, ഭക്ഷണ ക്രമീകരണങ്ങൾ സംഘാടകർ ചെയ്തുവരുന്നു.

ഈ കോൺഫറൻസ്  കാനഡയിൽ ഉള്ള മലയാളി പെന്തക്കോസ് സമൂഹത്തിനും, സഭകൾക്കും ഒരു പുത്തൻ ഉണർവായി തീരുമെന്ന് പ്രത്യാശിക്കുന്നു. ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന കോൺഫറൻസ് മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 9 മണിക്ക് കർതൃമേശ ശുശ്രൂഷയൊട്‌കൂടി അവസാനിക്കുന്നതാണ്.
അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരും, സംഗീതജ്ഞരും ശ്രുശ്രൂഷിക്കുന്നതായിരിക്കും.
ഈ കോൺഫറൻസ്‌ സഭകളുടെ ഉന്നമനത്തിനും, ആത്മീയ ഐക്യതയ്ക്കും, ഉണർവിനും കാരണമായിത്തീരുവാൻ എല്ലാ ദൈവമക്കളുടേയും പ്രാർഥന ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments