ജോൺസൺ ചെറിയാൻ.
എറണാകുളം : പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ജീവനക്കാരൻ വിനോദിനെയാണ് തിരൂരിലേക്ക് സ്ഥലം മാറ്റിയത്. വിജിലൻസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഇയാൾ കാൻറീൻ ജോലി ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തി. മൂന്നുമാസം മുമ്പാണ് വിനോദ് ഭാര്യയുടെ പേരിൽ കാൻറീൻ ലൈസൻസ് നേടിയത്.കുറഞ്ഞ വരുമാനമുള്ള വിനോദ് ജോലിക്ക് എത്തിയിരുന്നത് ആഡംബര കാറിൽ ആണ് എന്നും ഇതിന് ഇതൊക്കെ വരുമാനം എവിടെ നിന്ന് ലഭിച്ചു എന്ന് അടക്കമുള്ള കാര്യങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിനോദിനെതിരെ മറ്റു പരാതികളും വിജിലൻസ് പരിശോധിക്കുന്നു.