ഫ്രറ്റേർണിറ്റി മലപ്പുറം.
മലപ്പുറം : ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കറിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ക്യാമ്പസ് ക്യാരവന് നേരെ എം.എസ്.എഫ് ആക്രമണം.
വളാഞ്ചേരി പുരമണ്ണൂർ മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ സംസാരിക്കവേ ആയിരുന്നു എം.എസ്.എഫ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ.പി, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, വൈസ് പ്രസിഡന്റ് സുമയ്യ ജാസ്മിൻ എന്നിവർക്കെതിരെയും ആക്രമണം അഴിച്ചുവിട്ടു.
കാരവൻ അംഗങ്ങളായ സുമയ്യ ജാസ്മിൻ, ബരീറ സി. ടി., മുഫീദ വി.കെ എന്നിവർക്ക് നേരെ സ്ത്രീവിരുദ്ധമായ തെറിയധിക്ഷേപം നടത്തുകയും ചെയ്തു.
വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി നടത്തുന്ന മൂന്ന് ദിവസത്തെ കാമ്പസ് കാരവൻ രാവിലെ പൊന്നാനി എം.ഇ.എസ്, വെളിയംകോട് എം.ടി.എം കോളേജ്, വളാഞ്ചേരി കെ.വി.എം, പൂക്കാട്ടിരി സഫ എന്നീ കോളേജുകളിലെ സന്ദർശത്തിനുശേഷം ആയിരുന്നു പുരമണ്ണൂർ മജിലിസ് കോളേജിൽ എത്തിയത്.