ജോൺസൺ ചെറിയാൻ.
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ ജി താരയും പി അഭിറാമും വേഗതാരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പി അഭിറാം സ്വര്‍ണം നേടി. 11.10 സെക്കന്റുകളാണ് അഭിറാം ഇതിനായി എടുത്തത്. സ്‌കൂള്‍ കായികോത്സവത്തില്‍ ഇത് അഭിറാമിന്റെ രണ്ടാം സ്വര്‍ണമാണ്. 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ അഭിറാം സ്വര്‍ണം നേടിയിരുന്നു.