ജോൺസൺ ചെറിയാൻ.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം വിതരണം ചെയ്തത്. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മലയാളിയായ ഷാഹി കബീര്‍ നേടി.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം ‘മേപ്പടിയാന്‍’ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ലഭിച്ച പ്രത്യേക പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സ് എറ്റുവാങ്ങി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്.