Thursday, January 16, 2025
HomeKeralaഫലസ്തീൻ ഐക്യദാർഢ്യറാലി.

ഫലസ്തീൻ ഐക്യദാർഢ്യറാലി.

വെൽഫെറെ പാർട്ടി മലപ്പുറം .

വള്ളുവമ്പ്രം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വള്ളുവമ്പ്രത്ത് ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ഗാസയിലെ ജനങ്ങൾക്കെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്‌റാഈൽ നടത്തുന്ന ആക്രമണം ഉടനെ നിറുത്തുക, ഫലസ്തീനികൾക്ക് അർഹമായ നീതി നൽകുക, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സമാധാനശ്രമങ്ങൾക്ക് സമ്മർദ്ദം ശക്തമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി നടന്നത്. ജില്ലാ കമ്മിറ്റിയംഗം മൂഖീമുദ്ദീൻ കൂട്ടിലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഹ്‌മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ജലീൽ കെ.എൻ സ്വാഗതവും പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻഎം ഹുസൈൻ നന്ദിയും പറഞ്ഞു. ശാക്കിർ മോങ്ങം, മാജിത കോഡൂർ, ഖലീൽ നരിപ്പറ്റ, നാസർ പള്ളിമുക്ക്, സാജിത പൂക്കോട്ടൂർ, ശഫീഖ് അഹ്‌മദ്, സദ്‌റുദ്ദീൻ അയമോൻ, സുബൈദ മുസ്ലിയാരകത്ത്, സമദ് തൂമ്പത്ത്, നജ്മുദ്ദീൻ ആനക്കയം, ഇർഫാൻ എൻകെ, ബാവ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments