ഫൈസൽ ഹുസൈൻ .
എറണാകുളം: ബെഞ്ചിൽ താളം കൊട്ടി
ലോക മലയാളികളുടെ
ഹൃദയം കവർന്ന കാട്ടിക്കുളത്തെ അമ്മാനി കോളനിയിലെ അഭിജിത്തിന് പിന്നാലെ
ഫൈസൽ ഹുസൈൻ ഒരുക്കുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയിൽ അഞ്ജന ടീച്ചറുടെ മനോഹരമായ ശബ്ദവുമുണ്ടാകും.
ഇരുവരും ആദ്യമായി മലയാള ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
ക്ലാസിൽ ഇരുന്ന് ബെഞ്ചിൽ താളമിട്ട് അഭിജിത്തിനൊപ്പം പാട്ടു പാടിയ
അഞ്ജന ടീച്ചറുടെ വീഡിയോ ഏറെ വൈറലായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ഫൈസൽ ഹുസൈൻ അമ്മാനി കോളനിയിലെത്തി ഇരുവരെയും ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
വയനാട് ജില്ലയിലെ കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അദ്ധ്യാപികയായ അഞ്ജന ടീച്ചർ സംഗീത കുടുംബത്തിലാണ് ജനിച്ചത്.
അതി മനോഹരമായ ഒരു ഗാനം ആണ് കട്ടപ്പാടത്തെ മാന്ത്രികൻ ചിത്രത്തിന് വേണ്ടി
ടീച്ചർ ആലപിച്ചിരിക്കുന്നത്.
വി.പി.ശ്രീകാന്ത് നായരുടെ തൂലികയിൽ വിരിഞ്ഞ വരികൾക്ക്
നവാഗതനായ മിഥുലേഷ് ചോലക്കലാണ് സംഗീതം ഒരുക്കുന്നു.
ഈ സിനിമയിലൂടെ
പ്രതിഭ സമ്പന്നരായ പുതുമുഖ സംഗീത സംവിധായകനെയും ഗാന രചിതാവിനെയും ഗായികയെയും മലയാള ചലച്ചിത്ര ലോകത്തിന് ലഭിക്കും.
അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിൻറെ നിർമ്മാണം .
ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കുന്നത് ഫൈസൽ ഹുസൈനാണ്.