ജോൺസൺ ചെറിയാൻ.
പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ തുരത്താനെന്ന പേരിലായിരുന്നു പീഡനം. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.മിർസാപൂരിൽ നിന്നുള്ള കുടുംബം സീതാമർഹി സന്ദർശിക്കാൻ എത്തിയിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് മീനാക്ഷി കത്യായൻ പറഞ്ഞു. ഇതിനിടെയാണ് പ്രതി മോത്തിലാൽ കുടുംബത്തെ സമീപിച്ചത്. താൻ ഒരു മന്ത്രവാദിയാണെന്നും പെൺകുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്നും ഇയാൾ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് എസ്പി കൂട്ടിച്ചേർത്തു.