ജോൺസൺ ചെറിയാൻ.
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെര്‍യൂജിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍. സ്വന്തം വീട്ടില്‍ വച്ച് അജ്ഞാതസംഘം ദാരിഷിനേയും ഭാര്യയേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ദാരിയുഷും ഭാര്യ വഹിദേ മൊഹമ്മദിഫറിനേയും അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായ ഹൊസൈന്‍ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദി കൗ, ദി പിയര്‍ ട്രീ മുതലായ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ സംവിധായകനാണ് ദാരിയുഷ് മെര്‍യൂജി.
