ജോൺസൺ ചെറിയാൻ.
യുദ്ധം കനക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് ഒട്ടും ആശ്വാസാവഹമല്ലാത്ത വാര്‍ത്തകളാണ് ഓരോ ദിവസവും എത്തുന്നത്. കര, നാവിക ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.