Thursday, December 18, 2025
HomeAmericaഡോ. ഡോണ്‍സി ഈപ്പനു അമേരിക്കയിലെ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്റ്.

ഡോ. ഡോണ്‍സി ഈപ്പനു അമേരിക്കയിലെ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്റ്.

പി പി ചെറിയാൻ.

ടെക്സാസ്  : യു എസി ലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിന്  ഡോ. ഡോണ്‍സി ഈപ്പന്‍ അർഹയായി .
റീത്ത ആന്‍ഡ് അലക്സ് ഹില്‍മാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച് ഗ്രാന്‍റിന് യു എസി ല്‍ നിന്നു 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തില്‍ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിങ്ങിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായാണ് 50,000 ഡോളറിന്‍റെ (ഏകദേശം 41.5 ലക്ഷം രൂപ) റിസര്‍ച്ച് ഗ്രാന്‍റ് അനുവദിച്ചിട്ടുള്ളത്. റ്റെക്സസ് സര്‍വകലാശാലയിലെ സിസിക് സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ഡോണ്‍സി ഈപ്പന്‍ തോട്ടയ്ക്കാട് ഓലിക്കര മാങ്കുടിയില്‍ ജോജി ഐ ഈപ്പന്‍റെ ഭാര്യയാണ്. ചെങ്ങന്നൂര്‍ ആലാ ചിരത്തറ മാത്യൂസ് വില്ലയില്‍ സി വി മാത്യുവിന്‍റെയും എല്‍സിക്കുട്ടി മാത്യുവിന്‍റെയും മകളാണ് ഡോ.ഡോണ്‍സി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments