Friday, December 19, 2025
HomeAmericaസൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത്‌ വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍.

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത്‌ വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍.

ഫ്ര .ജോൺസൻ പുഞ്ചക്കോണം.

ഹൂസ്റ്റൺ : സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത്  വാര്‍ഷിക കോണ്‍ഫ്രന്‍സ് 2023  ഒക്ടോബര്‍ 19, 20, 21, 22 തീയതികളില്‍ ഹൂസ്റ്റൺ സെന്റ്തോമസ് ഓര്‍ത്തഡോക്‌സ് കത്തീണ്ട്രലില്‍ നടക്കും. ‘കുരിശൂ

രക്ഷയുടെ ആയുധം” എന്നതാണ് മുഖ്യ ചിന്താവിഷയം. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, കോട്ടയംഭദ്രാസന മെത്രാപ്പോലീത്ത  അഭിവന്ദ്യ ഡോ. യൂഹാനോൻ  മാർ ദീയസ്ക്കോറോസ്  മെത്രാപ്പോലീത്ത,വെരി റെവ.ഫാ. എം.പി ജോർജ്ജ് കോർ എപ്പിസ്‌കോപ്പ,  ഫാ. അലക്‌സാണ്ടർ ജെ. കുര്യൻ, ഫാ. മാത്യൂസ് ജോർജ്ജ്, മിസ്സിസ്. സീന മാത്യൂസ്  എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക്നേതൃത്വം നല്കും. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറുപത്തിൽപ്പരം  ദേവാലയങ്ങളിൽ നിന്നായി അറുനൂറോളം മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും.

ഹൂസ്റ്റൺ റീജിയണൽ മര്‍ത്തമറിയം വനിതാ സമാജമാണ് ഈ കോൺഫ്രൻസിനു നേതൃത്വംനല്കുന്നത്.

ഫാ. ഡോ. ഐസക്ക് ബി പ്രകാശ് , (വൈസ് പ്രസിഡന്റ്), മിസ്സിസ് സുനു ജോയ് (ജനറല്‍ സെക്രട്ടറി), മിസ്സിസ് ലിനി ശങ്കരത്തിൽ (ട്രഷറര്‍), ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം ( ഹൂസ്റ്റൺ റീജിണല്‍പ്രസിഡന്റ്), മിസ്സിസ് സൂസൻ സുജിത്ത് (ഹൂസ്റ്റൺ റീജിണല്‍ സെക്രട്ടറി) ഫാ. പി എം.ചെറിയാൻ(കോൺഫ്രൻസ് ഡയറക്റ്റർ ) മിസ്സിസ് സൂസി കുരുവിള (കോൺഫ്രൻസ് കൺവീനർ) എന്നിവരുടെനേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments