ജോൺസൺ ചെറിയാൻ.
ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന കുഞ്ഞു അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ അവസ്ഥ വാർത്തകളിൽ നിറഞ്ഞിരുന്നു.ജന്മനാ കാഴ്ച നഷ്ടപ്പെട്ട അഞ്ചു വയസുകാരിയായ അമീറ കാഴ്ചയുടെ ലോകത്തേക്ക് മിഴി തുറന്നു. ആലപ്പുഴ പുന്നപ്രയിലെ മൂന്നു വയസ്സുകാരി കാഴ്ചയുടെ ലോകത്തേക്ക് എത്തുമ്പോൾ നടൻ മമ്മൂട്ടിയുടെ സഹായഹസ്തം കൂടി പിന്നിലുണ്ട്.