ജോൺസൺ ചെറിയാൻ.
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മരിച്ചവരിൽ ഒരാൾക്ക് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കശ്മീർ പൊലീസ്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.ഷോപ്പിയാനിലെ അൽഷിപോറ മേഘലയിൽ ഇന്ന് രാവിലെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മൊരിഫത്ത് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ ഫാറൂഖിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.