ജോൺസൺ ചെറിയാൻ.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ഡോക്ടര്‍ കുറിച്ച വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാർമസിയിൽ നിന്ന് നൽകിയത്. ആരോഗ്യ നില വഷളായ വിദ്യാർഥിനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 24 ഇംപാക്ട്.വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്നുമാറി നല്‍കിയത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന പെണ്‍കുട്ടിക്ക് നല്‍കിയത്.