ഫ്രറ്റേർണിറ്റി മലപ്പുറം.
മലപ്പുറം : ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വേട്ടകൾക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക എന്ന് ഗ്രോ വാസു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മമ്പുറം തങ്ങൾ നഗറിൽ സംഘടിപ്പിച്ച കാമ്പസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് പറഞ്ഞത്.
” വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം, ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം ” എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ യു.പി ഭരണകൂട ഭീകരതക്ക് ഇരയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ , സാമുഹ്യ പ്രവർത്തകയും ആദിവാസി മേഖലകളിൽ സജീവ സാനിദ്ധ്യവുമായ ചിത്ര നിലമ്പൂരും മുഖ്യതിഥികളായി പങ്കെടുത്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മുൻ ദേശിയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് , വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ ബാസിത് താനൂർ, സാബിറ ശിഹാബ്, ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ ഷാറൂൺ അഹമ്മദ്, വി ടി എസ് ഉമർ തങ്ങൾ, സുമയ്യ ജാസ്മിൻ ഫയാസ് ഹബീബ്, തുടങ്ങിയവർ സംബന്ധിച്ചു,