Tuesday, December 3, 2024
HomeAmericaമ്യൂസിക്കൽ ആൽബം കാദീശ് ഗ്രാൻഡ് റിലീസ് ഒക്ടോബർ 21 നു.

മ്യൂസിക്കൽ ആൽബം കാദീശ് ഗ്രാൻഡ് റിലീസ് ഒക്ടോബർ 21 നു.

ജിനേഷ് തമ്പി .

ന്യൂജേഴ്‌സി :   മിഡ് ലാൻഡ്   പാർക്ക് ന്യൂജേഴ്‌സിയിലെ സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു  ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്”  ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്നു. പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ   ആൽബത്തിന്റെ ഗ്രാൻഡ് റിലീസ് ഉത്‌ഘാടനം നിർവഹിക്കും

ഒക്ടോബർ 21 ശനിയാഴ്‌ച വൈകിട്ട്  നാലു മണിക്ക് മിഡ്ലാൻഡ് പാർക്ക് ന്യൂജേഴ്‌സിയിലെ സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ് ഗ്രാൻഡ് റിലീസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്
പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള സഹോദരൻ പ്രോജെക്റ്റിനു വേണ്ടിയുള്ള ധനശേഖരണ  സഹായഹസ്തമേകാനാണ് ആൽബം ഒരുക്കിയിരിക്കുന്നത്

അത്താണി , ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മൂന്ന് മ്യൂസിക്കൽ  ആൽബങ്ങൾക്കു ശേഷമാണു  റവ ഫാ ഡോ ബാബു കെ മാത്യുവിന്റെ നേതൃത്വത്തിൽ കാദീശ് ആൽബം റിലീസിന് തയാറായിരിക്കുന്നത് . ആൽബം ഒരുക്കുന്നതിനായുള്ള  ബാവാ തിരുമേനിയുടെ വലിയ പ്രചോദനവും പ്രേരണവും അച്ചൻ പ്രത്യേകം എടുത്തു പറഞ്ഞു

ക്രിസ്തീയ വിശുദ്ധിയെ ആസ്പദമാക്കി സജ്ജമാക്കിയിരിക്കുന്ന ഗാനങ്ങൾക്ക് ജോസി പുല്ലാട് സംഗീത സംവിധാനം നിർവഹിച്ചു

പ്രശസ്ത ഗായകരായ ബിജു നാരായണൻ , കെ ജി മാർക്കോസ് , രഞ്ജിനി ജോസ്, ശരത് വി ഐ, എലിസബത്ത് രാജു, ശ്രേയ ജയദീപ് , അഫ്സൽ, രമേശ് മുരളി , ബിനു ആന്റണി, ജോയൽ ജോക്കുട്ടൻ , ചിത്ര അരുൺ, ചിപ്പി ജോയിസ്, എലിസബത്ത് അയിപ്പ് എന്നിവരടങ്ങിയ സംഗീതപ്രതിഭകളാണ് ആൽബത്തിൽ  ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

സിനിമാട്ടോഗ്രാഫി  ആൻഡ് എഡിറ്റിംഗ് ജോയൽ ജോക്കുട്ടൻ, മിക്സ് വേവ്സ് , ഓർക്കസ്ട്ര വേണു അഞ്ചൽ , യേശുദാസ് ജോർജ് , ലിജോ എബ്രഹാം, മിക്സ് ആൻഡ് മാസ്റ്റർ അനിൽ അനുരാഗ് , സുരേഷ് വലിയവീടൻ എന്നിവർ നേതൃത്വം കൊടുത്തു

മാത്യു എബ്രഹാം, ജോൺ ജോഷ്വ, ജിനു തര്യൻ, ഫാ മാത്യു തോമസ് ആൻഡ് ഫാമിലി, വിജു അയിപ്പ്  എന്നിവരാണ് ആൽബം സ്പോൺസേർസ്

ഒക്ടോബർ 21 നു നടക്കുന്ന “കാദീശ്”  മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments