നവിൻ മാത്യു.
ഡാളസ്: ആദ്യമായി ഡാളസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് വൻ വരവേൽപ്പ് ഡാളസ് ഡി എഫ് ഡബ്ല്യൂ എയർപോർട്ടിൽ നൽകി.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരെ കൂടാതെ വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ അനേക വൈദിക ശ്രേഷ്ടർ, ആത്മായ നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എയർ പോർട്ടിൽ നിന്ന് അനേക വാഹനങ്ങളുടെ അകമ്പടിയോടു കൂടി 6,7 (വെള്ളി, ശനി) തീയതികളിൽ കൂദാശ ചെയ്യപ്പെടുന്ന ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് (5088 Baxter Well Road, Mckinney, TX 75071 ) ആനയിച്ചു.