ജോൺസൺ ചെറിയാൻ.
സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് മന്ത്രി ചടങ്ങിൽ വിശദീകരിച്ചു. ബഹ്‌റൈൻ നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതം പറഞ്ഞു. കോഡിനേഷൻ സെക്രട്ടറിയും ലോക്സഭാ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മന്ത്രി ചിഞ്ചു റാണി.