Monday, December 2, 2024
HomeAmericaവർഗീസ്. വി. പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി.

വർഗീസ്. വി. പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി.

ജിനേഷ് തമ്പി .

ന്യൂജേഴ്‌സി : വർഗീസ്. വി. പുതുവാംകുന്നത്ത് (72) ന്യൂജേഴ്‌സിയിൽ നിര്യാതനായി. ഒക്ടോബർ അഞ്ചാം തീയതി പുലർച്ചെ 1:15 ന് ഹാക്കൻസാക്ക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. വർഗീസ്  പി. വി, യാക്കോബായ സഭ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ്‌ ചർച്ച്, വെസ്റ്റ് നായാക്ക്-ലെ പ്രാരംഭ സ്ഥാപക അംഗങ്ങളിൽ ഒരാളായിയിരുന്നു. സഭാ സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന കോതമംഗലം പിണ്ടിമന സ്വദേശിയായ വർഗീസ് നാട്ടിലും ഒട്ടനവധി ചാരിറ്റി പ്രവർത്തന മേഖലകളിൽ  സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം അമേരിക്കയിലെ ന്യൂജേഴ്സിയിൽ നടത്താൻ തീരുമാനിച്ചു.

10/06/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ 8.30 വരെ ഓൾഡ് ടാപ്പനിൽ സ്ഥിതി ചെയ്യുന്ന യാക്കോബായ സഭാ അരമനയിൽ പൊതുദർശനം.  തുടർന്ന് 10/07/2023 ശനിയാഴ്ച  പകൽ 9.30 മുതൽ 12.00 വരെ അരമനയിൽ ക്രമീകരിച്ചിരിക്കുന്ന സംസ്കാര ശുശ്രൂഷകൾക് ശേഷം പരാമസ്-ലെ ‘ജോർജ് വാഷിംഗ്ട്ടൻ മെമ്മോറിയൽ പാർക്ക്‌’ സെമിത്തേരിയിൽ വച്ച് 1:30ന് സംസ്കാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments