ജോൺസൺ ചെറിയാൻ.
സിക്കിമിലെ ലാച്ചന്‍ താഴ്‌വരയിലെ തീസ്ത നദിയില്‍ ഇന്നലെ രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് 23 സൈനികരെയാണ് കാണാതായത്. വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും ഇന്ത്യൻ ആർമി ഓഫീസറുമായ മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്. സിക്കിമിലെ നദികളുടെ സൈഡിൽ പട്ടാള ക്യാമ്പുകളാണ് അധികവും. നദികൾ തുറന്നുവിടുമ്പോൾ സ്ഥലത്തുള്ള പട്ടാള ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകണമായിരുന്നുവെന്ന് മേജർ രവി.ശത്രുവിനോട് പോരാടിയിട്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവരാണ് സൈനികർ. സ്ഥലത്ത് എന്ത് ഉണ്ടായാലും സൈനികർക്ക് മുന്നറിയിപ്പ് നൽകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിലൂടെ പട്ടാളക്കാരും അവരുടെ കുടുംബവുമാണ് അനാഥരാവുന്നത്. അവർ ജീവനോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. അവർ മരിച്ചുപോയെന്ന് തീരുമാനിക്കാറായിട്ടില്ല. പട്ടാളക്കാരാണ് അവർ തിരിച്ചുവരുമെന്നും മേജർ രവി .