ജോൺസൺ ചെറിയാൻ.
ജറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ജൂത ദേശീയവാദികള്‍ തുപ്പി അപമാനിച്ച സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം. ജറുസലേമിലെ പള്ളി പരിസരത്തുനിന്നും വലിയ മരക്കുരിശുമേന്തി വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെയാണ് ചിലര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ വിഡിയോ എക്‌സിലൂടെ പുറത്തെത്തുകയും ചര്‍ച്ചയാകുകയും ചെയ്തതോടെ സംഭവത്തെ അപലപിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തി.