ജോൺസൺ ചെറിയാൻ.
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ കടലിൽ മുങ്ങിയ ബാലനെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി. മുത്തശിയോടൊപ്പം അംബാജി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ലഖൻ സഹോദരൻ കരൻ , സഹോദരി അഞ്ജലി. ക്ഷേത്രദർശനം കഴിഞ്ഞപ്പോൾ മുത്തശി അവരെ ഡുമാസ് ബീച്ചിലേയ്‌ക്ക് കൊണ്ടുപോയി. കടലിൽ കളിക്കുന്നതിനിടെ ലഖനും , സഹോദരനും തിരയിൽപ്പെടുകയായിരുന്നു. കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല. ലഖൻ തിരമാലയിൽ അകപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ കടൽക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല.