ബിജു ജോൺ .
ന്യൂയോർക്ക് : കെസ്റ്റർ ശ്രെയ ഭക്തിഗാനവിരുന്ന് ന്യൂ യോർക്ക് വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെൻററിൽ അരങ്ങേറി. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ, ഗ്ലോബൽ കൊല്ലീഷൻ & ബോഡി വർക്കിന്റെ സഹകരണത്തോടെ സെപ്റ്റംബർ 23 നായിരുന്നു ഭക്തിഗാനവിരുന്ന് അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടത്.
കാലാവസ്ഥ അനുകൂലമല്ലായിരുന്നിട്ടും നിറഞ്ഞു കവിഞ്ഞ സദസിൽ നിഞ്ചയിച്ച സമയത്തു തന്നെ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാം എം സി, ഡോ. ഷെറിൻ എബ്രഹാമിന്റെ ആമുഖഭാഷണത്തോടെ പാസ്റ്റർ ജോർജ് എബ്രഹാമിന്റെ ( ന്യൂ യോർക് ക്രിസ്ത്യൻ പ്രയർ സെന്റർ) പ്രാർഥനയോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഡിവൈൻ മ്യൂസിക്ക് ഡയറക്ടറും യൂണൈറ്റഡ് ക്രിസ്റ്റിയൻ ചാരിറ്റബിൾ ഓർഗ്ഗനൈസേഷൻ പ്രസിഡന്റ് ലാജി തോമസ് സ്വാഗത പ്രഭാഷണംനടത്തി. തുടർന്ന് മുഖ്യാതിഥിയായി പങ്കൈടുത്ത റവ. ഷാജി കൊച്ചുമ്മൻ (സെന്റ് തോമസ് എക്കുമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ്ും ലോംഗ് ഐലൻഡ് എം.ടി.സി വികാരി) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
റവ, ഫാദർ ജോൺ തോമസ് (കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് പ്രസിഡന്റ്, ന്യൂയോർക്ക് എക്കുമെനിക്കൽ വൈസ് പ്രസിഡന്റ്) സംഗീത സന്ധ്യയുടെ പ്രമുഖ സപ്പോർട്ടർ ആയ തോമസ് മൊട്ടക്കലിൻറെ (പ്രസിഡന്റ് ഓഫ് ടോമാർ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഗ്ലോബൽ പ്രസിഡന്റ് ഓഫ് വേൾഡ് മലയാളി കൗൺസിൽ) അഭാവത്തിൽ തോമാർ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി.ഇ.ഒ ജോജി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കേരളത്തിൽ നിന്നും എത്തിേച്ചർന്ന കെസ്റ്ററെയും സംഘത്തെയും ജെംമസൻ കുര്യാക്കോസ് സദസിനെ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്കൂർ നീണ്ടുനിന്ന സംഗീത നിശയിൽ പങ്കുകൊള്ളാനായി എത്തിച്ചേർന്ന എല്ലാവർക്കും മനംനിറയുന്ന അനുഭുതിയായിരുന്നു. ഈ സംഗീത സന്ധ്യയുടെ പ്രായോജകരായും സഹപ്രായോജകരായും വിവിധ വ്യക്തികളും അഭ്യുദയാകാംഷികളും പരിപാടിയുമായി സഹകരിച്ചു.
അസോസിയേറ്റ് സ്‌പോൺസർ നോഹാ ജോർജ്ജ് (ഗ്ലോബൽ കോല്ലീഷൻ & ബോഡി വർക്ക് ), പ്ലാറ്റിനം സ്‌പോൺസർ ടോം ജോർജ്ജ് കൊലാത്ത് (കെൽട്രോൺ ടാക്‌സ് കോർപ്പറേഷൻ ) ഗോൾഡ് സ്‌പോൺസർ ജോർജ്ജ് മത്തായി (ക്രിയേറ്റീവ് ബിൽഡിംഗ് മാനേജ്‌മെന്റ്) ഡോ. ഷെറിൻ അബ്രഹാം, മിൽഫി സിജു, സുസൻ തോമസ് (ഡബ്ല്യു എഫ് ജി വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പ്) സിൽവർ സ്‌പോൺസറായ മാത്യു തോമസ് (ക്രോസ് ഐലന്റ് റിയാലിറ്റി) ഡോൺ തോമസ് (സോളാർ പവർ), സജിമോൻ ആന്റണി (എം എസ് ബി ബിൽഡേഴ്‌സ്) എന്നിവർക്ക് ഗായകനായ കെസ്റ്റർ ഉപഹാരങ്ങൾ കൈമാറി. ഈ ഗാനവിരുന്നിൽ ടിക്കറ്റുകളുടെ വിൽപ്പനയുമായി സഹകരിച്ച സേലം മാർത്തോമ്മാ യുവജന സഖ്യം, ഈസ്റ്റേൺ ലോംഗ് ഐലണ്ടിന് ഉപഹാരം നൽകി ആദരിച്ചു. തദവസരത്തിൽ പ്രോഗ്രാമിന്റെ സംഘാടകനായ ലാജി തോമസ്, ബിജു ജോൺ കൊട്ടാരക്കര, വിൻസ് തോമസ് (ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രി) എന്നിവരെ സദസിന് പരിചയപ്പെടുത്തി.
തുടർന്ന് പരിപാടിയിൽ പങ്കെടുത്ത പാസ്റ്റെർസ്, ആത്‌മീയ നേതാക്കൾ, അതിഥികൾ, സ്‌പോൺസർമാർ, ഗാനസന്ധ്യയിൽ എത്തിച്ചേർന്ന ഏവർക്കും ജെനീസിസ് ക്രിയേഷൻ പ്രസിഡന്റ്ും യുണൈറ്റര് ക്രിസ്റ്റ്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ സെക്രട്ടറിയുമായ ബിജു ജോൺ കൊട്ടാരക്കര നന്ദിയറിയിച്ചു.
ഡോ. ഷെറിൻ അബ്രഹാം, ഷേർളി സന്തോഷ് എന്നിവർ പരിപാടിയുടെ എം സി മാരായിരുന്നു. വീഡിയോ ഷാജി സോളിഡ് ആക്ഷൻ, ജേക്കബ് മാനുവെൽ, ജിജോ ജോസഫ് ഫോട്ടോഗ്രാഫി, സൗണ്ട് സിസ്റ്റം ക്രിയേറ്റീവ് എന്റർടെയിൻമെന്റ് മീഡിയ, സൗണ്ട് എൻജിനിയർ അനിയൻ ഡാളസ് എന്നിവരെ സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു.
ഈ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾക്ക് നേത്യത്വം നൽകിയിരുന്നത് വിൻസ് തോമസ്, ഡോൺ തോമസ്, റെജി വർഗ്ഗീസ്, ജോയൽ സ്‌കറിയ, റോമി ജോൺ, സോണി ജോസഫ്, യൂജിൻ വിൻസ്, ഡെറിൽ തോമസ്, എൽവിൻ വിൻസ്, റയാൻ റോയി, സൂസൻ തോമസ്, ബെറ്റ്സി തോമസ്, ഡിവിന തോമസ്, ജോയാന ജോൺ എന്നിവരായിരുന്നു.
പാസ്റ്റർ സണ്ണിഫിലിപ്പിന്റെ പ്രാർത്ഥനയോടെ ഗാനസന്ധ്യയ്ക്ക് സമാപനമായി. പ്രവാസി ചാനൽ, മീഡിയ ആപ്പ്, പവർ വിഷൻ, അബ്ബാ ന്യൂസ്, ഐ ലവ് മൈ ജീസസ് എഫ് ബി പേജ് എന്നിവരായിരുന്നു മീഡിയാ പാർട്ണർമാർ.
പ്രോഗ്രാം സ്‌പോൺസർ ചെയ്തവർ, പ്രതികൂലകാലാവസ്ഥയിൽ പരിപാടിക്കായി എത്തിച്ചേർന്നവർ, കോറസ് സപ്പോർട്ട് ചെയ്ത ഡിവൈൻ വോയ്‌സ് അംഗങ്ങളായ സോണി ജോസഫ്, റിയ അലക്‌സാണ്ടർ, രജ്ഞിനി ഗിൽബെർട്ട്, കെസ്റ്റർ ടീമിനെ നാട്ടിൽ നിന്നും കൊണ്ടുവന്ന ഗിൽബെർട്ട് (കാർവിൻ മൈൻഡ് എന്റർടൈൻമെന്റ്) തുടങ്ങിവരോട് ഭാരവാഹികൾ നന്ദിയും സ്‌നേഹാദരങ്ങളും അറിയിച്ചു.