ജോൺസൺ ചെറിയാൻ.
വാർഷിക വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് ബ്രാൻഡിന് ഉണ്ടായത്. പുതുതായി പുറത്തിറക്കിയ ഹോണ്ട എലിവേറ്റാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണം. നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഹോണ്ട ഇന്ത്യയിൽ ഒരു പുത്തൻ മോഡൽ അവതരിപ്പിച്ചത്.എലിവേറ്റിന് വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള എലിവേറ്റ്, ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മിഡ് സൈസ് എസ്‌യുവിയാണ്. വാഹനത്തിന്റെ ഡെലിവറി 2023 സെപ്റ്റംബർ മുതൽ തന്നെ ഹോണ്ട ആരംഭിച്ചിരുന്നു. ഹോണ്ട എലിവേറ്റിന്റെ ലോഞ്ചിംഗിലൂടെ ഹോണ്ട കാർസ് ഇന്ത്യ ഒരു ആവേശകരമായ ഘട്ടത്തിലാണ് എന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് ഡയറക്ടർ ശ്രീ യുചി മുറാത പറഞ്ഞു.