ജോൺസൺ ചെറിയാൻ.
കാസർഗോഡ് : ഒളവറ രജനി വധക്കേസിൽ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. കാസർഗോഡ് അഡീഷൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, രണ്ടാം പ്രതിക്കെതിരെ തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഇരുവരും ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം.