ജോൺസൺ ചെറിയാൻ.
പറക്കും തളികകളില്‍ വന്നിറങ്ങുന്ന പച്ചയോ നീലയോ നിറത്തിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും വലിയ കണ്ണുകളുമുള്ള ഒരു രൂപമാണ് അന്യഗ്രഹ ജീവികള്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്നത്. ശൂന്യാകശത്തില്‍ ഏതെങ്കിലും കോണുകളില്‍ നിന്ന് ഭൂമിയിലേക്ക് വിരുന്നെത്തുന്ന ജീവികളും അവരെത്തുന്ന വാഹനങ്ങളും എക്കാലത്തും പലര്‍ക്കും കൗതുകമുള്ള വിഷയങ്ങളാണ്. ഒരേസമയം കൗതുകവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന ആകാശത്തെ ചില അജ്ഞാത വസ്തുക്കളെ വളരെ ഗൗരവപൂര്‍വം കാണാനായി തയാറെടുക്കുകയാണ് നാസ. യുഎഫ്ഒ അഥവാ അണ്‍ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജറ്റുകളെ കൃത്യമായി പഠിച്ച് ദുരൂഹത നീക്കി അന്യഗ്രഹജീവികളെക്കുറിച്ചുള്ള നമ്മുടെ കഥകളുടെ നെല്ലും പതിരും തിരിച്ചെടുക്കാനാണ് നാസയുടെ നീക്കം. പഠനങ്ങള്‍ക്കായി അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനോണ്‍ (യുഎപി) റിസര്‍ച്ചിന് പുതിയ തലവനെ നാസ നിയമിച്ചിരിക്കുകയാണ്.