Friday, October 18, 2024
HomeGulfസൗദിയിൽ ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് തുടക്കം.

സൗദിയിൽ ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് തുടക്കം.

ജോൺസൺ ചെറിയാൻ.

സൗദിയിലെ പൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാം. ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ തുടക്കം. ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ബിൻ നാസർ അൽആസിം കാബിെൻറ ഉദ്ഘാടനം നിർവഹിച്ചു. കിങ് ഫഹദ് നാഷനൽ ലൈബ്രറി പാർക്കിലാണ് ഓഡിയോ ബുക്ക് കിയോസ്ക് സ്ഥാപിച്ചത്.പുസ്തകങ്ങളുടെ വലിപ്പം, വിഷയം, ഏറ്റവുമധികം ശ്രവിച്ചത്, മറ്റുള്ളവ എന്നിവ അനുസരിച്ച് പുസ്തകങ്ങൾ ബ്രൗസ് ചെയ്ത് കേൾക്കാൻ കഴിയും. തുടർന്ന് ആവശ്യമുള്ള ഓഡിയോ ഫയൽ തെരഞ്ഞെടുത്ത് കേൾക്കാം. ഉപകരണം വഴി ഒരു ചെറിയ ക്ലിപ്പ് നേരിട്ട് കേൾക്കാനോ, ക്യു.ആർ കോഡ് സ്കാൻ ചെയ്തു മൊബൈൽ ഫോൺ വഴി മുഴുവൻ ഓഡിയോ ഫയൽ കേൾക്കാനോ ആളുകൾക്ക് സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments