ജോൺസൺ ചെറിയാൻ.
ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരനാണ്. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.