മൊയ്തീന്‍ പുത്തന്‍ചിറ.
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27-ന് അന്തരിച്ചു.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി തസ്തികകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മലയാളി സമൂഹത്തെ ഞെട്ടിച്ചു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഇക്കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച്, മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, ശ്രീനാരായണ അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മാത്രമല്ല, മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു.
തൊടുപുഴ മണക്കാട് പുത്തന്‍പുരയില്‍ പരേതരായ നാരായണന്‍ – പാറുക്കുട്ടിയമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രി രാജേശ്വരിയാണ് ഭാര്യ. മക്കള്‍: സിബു ജനാര്‍ദ്ദനന്‍, രഞ്ജിത് ജനാര്‍ദ്ദനന്‍, മരുമകള്‍: അനീഷ.
പൊതുദര്‍ശനം: ഒക്ടോബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ രാത്രി 9:00 മണിവരെ (Ballard-Durand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601, https://www.ballarddurand.
സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 10:00 മണിമുതല്‍ ഉച്ചയ്ക്ക് 12:00 മണിവരെ (Ballard-Durand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601).
തുടര്‍ന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് പൂജയും ബീച്ച്‌വുഡ് സെമിത്തേരിയില്‍ സംസ്ക്കാരവും നടക്കും (Beechwood Cemetery, 179 Beechwood Ave., New Rochelle, NY 10801).
അനുശോചന സന്ദേശം അറിയിക്കാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കാം: https://www.ballarddurand.