ജോൺസൺ ചെറിയാൻ.
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് പിടിയിലായത്.സൈനിക വാഹനങ്ങളുടെ പോക്കുവരവും ലൊക്കേഷനും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തെന്നാണ് വിവരം. ഇന്ത്യൻ സൈന്യത്തിൽ ഒമ്പത് മാസത്തോളം ശൈലേന്ദ്ര ചൗഹാൻ പോർട്ടറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.