ജോൺസൺ ചെറിയാൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സംസ്ഥാനങ്ങളിലെല്ലാം പ്രധാനമന്ത്രി നുണ വാരി വിതറുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിമര്‍ശിച്ചു. രാജ്യത്ത് ശക്തമാകുന്ന പൊതുജന വികാരത്തെ അതിജീവിയ്ക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനമന്ത്രിയുടെ റാലികളുടെ കാരണം. എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂരില്‍ എത്തുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു.