ജോൺസൺ ചെറിയാൻ.
ഫുട്ബാള്‍ താരം നെയ്മര്‍ സൗദി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ അല്‍ഹിലാല്‍ ക്ലബ്ബ് പുറത്തുവിട്ടു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം പുതിയ വേഷത്തിലെത്തിയത്. സൌദിയിലെ മറ്റ് വിദേശ താരങ്ങളും പരമ്പരാഗത വസ്ത്രം ധരിച്ച് ആഘോഷങ്ങളില്‍ പങ്കെടുത്തു.ഫൂട്ബാള്‍ സൂപ്പര്‍ താരം നെയ്മറും അല്‍ഹിലാല്‍ ക്ലബ്ബിലെ സഹ കളിക്കാരും സൌദി അറേബ്യയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് അര്‍ദ എന്ന നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.