Monday, November 25, 2024
HomeNewsയൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല.

യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല.

ജോൺസൺ ചെറിയാൻ.

കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു.തെക്കൻ ഇറ്റലിയിലെ മെഡിറ്ററേനിയൻ കടലിനടുത്തുള്ള ഒരു ചെറിയ ദ്വീപാണ് ലാംപെഡൂസ. യൂറോപ്യൻ രാജ്യത്തിലെ സിസിലി പ്രദേശത്തിന്റെ ഭാഗമാണിത്. മാൾട്ടയും ടുണീഷ്യയുമാണ് ദ്വീപിൽ നിന്ന് ഏറ്റവും അടുത്തുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ 11,000-ത്തിലധികം ആളുകളാണ് ലാംപെഡൂസയിലേക്ക് എത്തിയത്. ഇതോടെ യൂറോപ്പിന്റെ ഇമിഗ്രേഷൻ ഫ്ലാഷ് പോയിന്റായി ഇവിടം മാറിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ 127,000 പേരാണ് ഇറ്റലിയിൽ എത്തിയത്. കണക്കുകൾ പരിശോധിക്കുമ്പോൾ 2022 ലെ ഇതേ കാലയളവിന്റെ ഇരട്ടിയിലധികം നമ്പറാണിത്. എത്തുന്നവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ കുടിയേറ്റക്കാരാണ്. മെച്ചപ്പെട്ട ജീവിതവും മികച്ച അവസരങ്ങളും തേടിയാണ് അവർ ഇവിടേക്ക് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments