Sunday, December 1, 2024
HomeIndiaറീൽ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാർത്ഥി എത്തി.

റീൽ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാർത്ഥി എത്തി.

ജോൺസൺ ചെറിയാൻ.

തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധിപേരുണ്ട്, അവരിൽ പലർക്കും പറയുവാൻ പല കഥകളുണ്ടാവും, എന്നാൽ, ജീവിത തിരക്കിൽപ്പെട്ട് പായുന്ന നമ്മിൽ പലരും അതൊന്നും ഗൗനിക്കാതെ, നടന്ന് അകലാറുണ്ട്. പെട്ടെന്നായിരിക്കും പലരുടെയും ജീവിതം മാറിമറിയുന്നത്. അത്തരമൊരു കഥയാണ് മെര്‍ലിന്‍ മുത്തശ്ശിയുടേത്. ചെന്നൈയിലുള്ള ഇന്‍ഫ്ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്.

മെർലിൻ എന്ന ഈ വൃദ്ധ ഒരു അധ്യാപികയായിന്നു. മ്യാൻമർ സ്വദേശിയായിരുന്ന ഇവർ ഇന്ത്യക്കാരനെ വിവാഹം ചെയ്താണ് ഇവിടെ എത്തുന്നത്. എന്നാൽ, ബന്ധുക്കളടക്കം എല്ലാവരും മരണപ്പെട്ടുവെന്ന് മെർലിൻ പറയുന്നു, അതിനാൽ, തന്റെ വിശപ്പുമാറ്റൻ ഭിക്ഷയാചിക്കുകയാണ്.

മെർലിന് ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിയുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആഷിക്ക് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. താനുമായി ഒരുമിച്ച് ഇൻസ്റ്റാഗ്രാമിൽ ഇംഗ്ലീഷ് വീഡിയോകൾ നിർമ്മിക്കാനും നിർദ്ദേശിച്ചു. ഓരോ വീഡിയോയ്ക്കും ആഷിക് അവർക്ക് പണവും നൽകുമെന്ന ഡീലിലും എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments