Saturday, May 24, 2025
HomeKeralaമരിച്ചിട്ടും തോൽക്കാത്ത അവളുടെ കരിനീല കണ്ണുകൾ.

മരിച്ചിട്ടും തോൽക്കാത്ത അവളുടെ കരിനീല കണ്ണുകൾ.

ജോൺസൺ ചെറിയാൻ .

ചിത്രങ്ങൾക്ക് വാക്കുകളേക്കാൾ മനോഹരമായി കഥ പറയാൻ സാധിക്കും. തന്റെ ഓരോ ചിത്രങ്ങളിലൂടെയും അത് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അരുൺരാജ്. അർബുദത്തോട് പോരോടുന്ന തന്റെ പ്രണയിനിയെ നെഞ്ചോടുചേർത്ത് പിടിച്ചവന്റെ മുൻപിൽ വിധി പാഞ്ഞടുത്തപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളെയാണ് കൺസപ്റ്റ് ഫോട്ടോഷൂട്ടിലൂടെ അരുൺ ഇത്തവണ അവതരിപ്പിച്ചത്.പ്രണയത്തിനൊപ്പം നേത്രദാനത്തിന്റെ സന്ദേശം കൂടി ആയതോടെ ഈ ഫോട്ടോഷൂട്ട് അതിവേ​ഗം വൈറലായി. ഇതിൽ അഭിനയിച്ചവരെല്ലാം അക്ഷരാർത്ഥത്തിൽ ചിത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു. മഹിമ, നിവേദ്യ, ആനന്ദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ദിവസങ്ങൾക്കുള്ളിൽ 1 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശി അരുണിന്റെ ദൃശ്യങ്ങൾ. നേരത്തെ വുമൺസ് ഡേയിലും ഫാദേഴ്സ് ഡേയിലുമെല്ലാം വ്യത്യസ്തമായ കൺസെപ്റ്റുകളിലൂടെ അരുൺ കാഴ്ചക്കാരെ അമ്പരപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments