ജോൺസൺ ചെറിയാൻ .
ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില ഉയര്‍ന്നതോടെ ജൂലൈ മാസത്തില്‍ പണപ്പെരുപ്പം കുത്തനെ കൂടി 7.44 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനത്തേക്കാള്‍ താഴേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേരുകയായിരുന്നു. ആഗസ്റ്റ് മാസം കൂടി പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ തുടരുമെന്നായിരുന്നു സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം