ജോൺസൺ ചെറിയാൻ .
ടൊയോട്ടയുടെ അത്യാഡംബര എസ്‌യുവി സെഞ്ചുറി ആഗോളതലത്തില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബര വാഹനമായിട്ടാണ് സെഞ്ചുറിയെ ടൊയോട്ടയെ വിപണിയിലെത്തിക്കുക. സെപ്റ്റംബര്‍ ആറിനാണ് വാഹനം അവതരിപ്പിക്കുക.റോള്‍സ് റോയ്‌സ് കള്ളിനനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെ സാമ്യത പുലര്‍ത്തിയാണ് സെഞ്ചുറി എത്തുന്നത്. ജാപ്പനീസ് റോള്‍സ് റോയ്‌സ് കള്ളിനന്‍ എന്ന വിളിപ്പേരും സെഞ്ചുറി എസ്‌യുവിക്കുണ്ട്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറായിരിക്കും ടൊയോട്ട സെഞ്ചുറി.