Wednesday, December 4, 2024
HomeKeralaവൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ; പ്രഖ്യാപനം അടുത്ത ആഴ്ച.

വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ; പ്രഖ്യാപനം അടുത്ത ആഴ്ച.

ജോൺസൺ ചെറിയാൻ .

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർദ്ധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ് ആവശ്യപ്പെട്ട നിരക്ക് വർദ്ധന. മുൻകാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക.വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കഴിഞ്ഞ ടെണ്ടറുകളിൽ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബർ മുതൽ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം. ഹ്രസ്വകാല, സ്വാപ്പ് ടെൻഡറുകൾ പ്രകാരം കെ എസ് ഇ ബി വൈദ്യുതി വാങ്ങും.

RELATED ARTICLES

Most Popular

Recent Comments