ജോൺസൺ ചെറിയാൻ .
പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസെന്ന് നടൻ സുബീഷ് സുധി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ താൻ ജെയ്ക്കിനോട് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെ അത്ഭുതപെടുത്തിയെന്നും സുബീഷ് സുധി ഫേസ്ബുക്കിൽ കുറിച്ചുകേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽ തന്നെ ഞാൻ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാൽ’ അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ… പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്’, സുബീഷ് സുധി കുറിച്ചു.