Sunday, May 25, 2025
HomeNewsറഷ്യൻ വ്യോമാക്രമണം.

റഷ്യൻ വ്യോമാക്രമണം.

ജോൺസൺ ചെറിയാൻ .

യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു.റഷ്യൻ എസ്-300 മിസൈലാണ് മാർക്കറ്റിൽ പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെക്കുറിച്ച് യുക്രെയ്‌നിന്റെ പ്രോസിക്യൂട്ടർ ജനറൽ അന്വേഷണം ആരംഭിച്ചു,

RELATED ARTICLES

Most Popular

Recent Comments