Tuesday, July 15, 2025
HomeNewsഇംഫാലിലെ അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ച് സർക്കാർ.

ഇംഫാലിലെ അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ച് സർക്കാർ.

ജോൺസൺ ചെറിയാൻ .

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്‌തി ഭീഷണികള്‍ക്കിടെ ഒഴിഞ്ഞുപോകാന്‍ ഇവര്‍ തയാറായിരുന്നില്ല. കാങ്‌പോക്പിയിലേക്കാണ് ഇവരെ നിലവിൽ മാറ്റിയത്. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഏറെ ബുദ്ധിമുട്ടിച്ചെന്നും രാത്രിയാണ് എന്നത് പോലും കണക്കിലെടുക്കാതെയായിരുന്നു നടപടിയെന്നും കുക്കി കുടുംബങ്ങള്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങളിൽ ഇന്ന് മുതല്‍ ഈമാസം 21 വരെ ബ്ലാക്ക് സെപ്റ്റംബര്‍ ആചരിക്കുമെന്ന് മെയ്തി സംഘടന അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments