Monday, November 25, 2024
HomeKeralaമൂഴിയാർ ഡാം തുറന്നേക്കും വൃഷ്ടിപ്രദേശത്ത് മണ്ണിടിഞ്ഞതായി സൂചന.

മൂഴിയാർ ഡാം തുറന്നേക്കും വൃഷ്ടിപ്രദേശത്ത് മണ്ണിടിഞ്ഞതായി സൂചന.

ജോൺസൺ ചെറിയാൻ .

പത്തനംതിട്ട : മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് മണ്ണിടിഞ്ഞതായി സൂചന. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മഴ ശക്തമായാൽ ഡാം വീണ്ടും തുറന്നേക്കും. ഗുരുനാഥൻ മണ്ണ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കനത്ത മഴ പെയ്യുന്ന സാഹച്യത്തിൽ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

അതേസമയം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്.

RELATED ARTICLES

Most Popular

Recent Comments