Tuesday, December 10, 2024
HomeKeralaകെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണത്തിലെ കാലതാമസം: വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ ഇന്ന് (10/08/23).

കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണത്തിലെ കാലതാമസം: വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ ഇന്ന് (10/08/23).

വെൽഫെയർ പാർട്ടി .

കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണത്തിലെ കാലതാമസം:
വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ ഇന്ന് (10/08/23)

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ധർണ ഇന്ന് വൈകീട്ട് 4.30ന് മലപ്പുറം കെ.എസ്.ആർ.ടി.സി പരിസരത്ത് നടക്കും. 2014ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. ഇടത് സർക്കാറും മണ്ഡലം എം.എൽ.എയും നിരന്തരം വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളെ വിഡ്ഡികളാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ധർണ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് അഹ്‌മദ് ശരീഫ് മൊറയൂർ, കെ.എൻ ജലീൽ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, മണ്ഡലം പ്രസിഡന്റ് തസ്‌നീം മുബീൻ, വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കൺവീനർ മാജിദ എം, സമര കൺവീനർ ടി അഫ്‌സൽ തുടങ്ങിയവർ സംസാരിക്കും.

RELATED ARTICLES

Most Popular

Recent Comments